CAREER
കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രം(NIMR)ൽ വിവിധ തസ്തികകളിൽ അവസരം.

കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രം(NIMR) വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.‘C’ (Medical Microbiology), Scientist – ‘B’ (Non Medical), Project Officer/ Section Officer, Project Technical Assistant, IT Manager/ Web Manager, Senior Project Assistant/ UDC, Multi Tasking Staff തുടങ്ങിയ തസ്തികകള്‍ മൊത്തം 24 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്.2020 മെയ് 18 വരെ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
- സ്ഥാപനം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച്
- ജോലി തരം കേന്ദ്രസർക്കാർ
- അപേക്ഷ സമർപ്പിക്കേണ്ട വിധം:ഓൺലൈൻ
- ആകെ ഒഴിവുകൾ: 24
- നിയമനം: താൽക്കാലികം
- ജോലിസ്ഥലം :ഡൽഹി
- അവസാന തീയതി: 18/05/2020
ഒഴിവുകളുടെ വിവരങ്ങൾ
- Scientist – ‘C’- 03
- Scientist – ‘B’- 03
- Project Officer/ Section Officer -04
- Project Technical Assistant- 04
- IT Manager/ Web Manager- 02
- Senior Project Assistant/ UDC -04
- Multi-Tasking Staff -04
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1.Scientist – ‘C’ (Medical-Microbiology)
MBBSന് ശേഷം മൈക്രോ ബയോളജിയിൽ ബിരുദാനന്തരബിരുദം
(MD/MS/DNB)
2.Scientist – ‘B’ (Non Medical)
ഏതെങ്കിലും ലബോറട്ടറിയിൽ രണ്ടു വർഷത്തെ പരിചയമുള്ള ലൈഫ് സയൻസ് അല്ലെങ്കിൽ ബയോടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. പ്രസക്തമായ വിഷയത്തിൽ മീഡിയ ലൈഫ് സയൻസ്/ ബയോടെക്നോളജിയിലെ സെക്കൻഡ് ക്ലാസ് ബിരുദാനന്തരബിരുദം.
3.Project Officer/Section Officer
അഡ്മിനിസ്ട്രേഷൻ /ഫിനാൻസ്, അക്കൗണ്ട്സ് വർക്ക്, എൻജിനീയറിങ് അല്ലെങ്കിൽ ഏതെങ്കിലും ടെക്നിക്കൽ ജോലിയുടെ ഒരു വർഷത്തെ പരിചയമുള്ള വിഷയത്തിൽ ബിരുദം
4.Project Technical Assistant
ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള സയൻസ്/ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം.
5.IT Manager/Web Manager
എഞ്ചിനീയറിംഗ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം.
6.Senior Project Assistant/ UDC
അഡ്മിനിസ്ട്രേറ്റീവ് ജോലിയുടെ രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ജോലിയുടെ ഒരു വർഷത്തെ പരിചയമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം.
7.Multi Tasking Staff
ഹൈസ്കൂൾ വിജയം അല്ലെങ്കിൽ അതിനോട് തത്തുല്യമായത്.
പ്രായപരിധി
- Age Limit Scientist – ‘C’ (Medical Microbiology)-40 years
- Scientist – ‘B’ (Non-Medical)-35 years
- Project Officer/ Section Officer-30 years
- Project Technical Assistant-30 years
- IT Manager/ Web Manager-30 years
- Senior Project Assistant/ UDC-28 years
- Multi-Tasking Staff-25 years
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2020 മെയ് 18 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താഴെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയിൽ ഐഡിയിലേക്ക് അയക്കുക recruitment.nimr.icmr@gmail.com ,അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 18.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക.
Important Links:
Official Notification: Click Here
Apply Now: Click Here
CAREER
ടാറിങ് പണിക്ക് വന്ന റോഡിൽ ഇപ്പോൾ ഇൻസ്പെക്ടറായി കറങ്ങുന്നു !!
ജീവിത അനുഭവം പങ്കുവച്ച ഫറോക്ക് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കൃഷ്ണൻ

ജീവിത അനുഭവം പങ്കുവച്ച ഫറോക്ക് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കൃഷ്ണൻ
പതിനാല് – പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കൂട്ടുക്കാരോടൊപ്പം ഒരു ബാഗിൽ ആവശ്യ സാധനങ്ങളുമായി ഇവിടേക്ക് വന്നിട്ടുണ്ട്.. കോളേജ് പഠനത്തിനിടയിൽ ക്ലാസ്സ് കട്ടടിച്ചുള്ള Tour 🙃.. …. Tour കഴിഞ്ഞ് ക്ലാസ്സിൽ വന്നാൽ ഒറ്റ കാച്ചലാണ് സുഖമില്ലായിരുന്നു എന്ന് 🙃….സുന്ദരമായ ടൂർ വെളുപ്പെടുത്തിയാൽ 🙃🙃 അല്ലേലും complex കൂടുതലാണല്ലോ അന്നൊക്കെ… പതിനച്ചോളം കൂട്ടുക്കാർ ഒറ്റ മുറിയിൽ അങ്ങ് സുഖമായി കിടന്നുറങ്ങും പുലർച്ചെ എണീറ്റു ബാത്ത് റൂമിൽ ക്യൂ ആയിരിക്കും പ്രഭാത കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ തലയിൽ ഒരു തോർത്ത് മുണ്ട് ചുറ്റി കെട്ടി അടുത്തുള്ള കടയിൽ ഭക്ഷണം കഴിച്ച് പറ്റിൽ എഴുതാൻ പറഞ്ഞ് ഒരു പോക്ക് ഉണ്ടാവും 🙃🙃ലൊക്കേഷൻ എത്തിയാൽ പിന്നെ അങ്ങ് തകർക്കലാണ്… വിയർപ്പിന്റെ ഉപ്പ് രസം ചുണ്ടിൽ തട്ടുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ഓരോരുത്തർക്കും ഓരോ പണികൾ ആയിരിക്കും… ഉന്തുവണ്ടിയിൽ മെറ്റൽ കൊണ്ടുപോകുന്നവർ, ടാർ ചൂടാക്കുന്നവർ.. തിളച്ച ടാർ ബക്കറ്റിൽ ആക്കി കൊണ്ട് പോകുന്നവർ, മറ്റും റോഡ് പണികൾ ചെയ്യുന്നവർ അങ്ങനെ നീളും 😉😉….റോഡ് ടാറിങ് പണി എന്നും പറയാം 🙃 ഓരോരുത്തരും ഓരോ പണികളിൽ അഗ്രഗണ്യന്മാർ ആയതിനാലും ഞാൻ ഇത്തരം പണികളിൽ ശിശു ആയതിനാലും എനിക്ക് എന്റെ മൊതലാളി തന്ന പണി എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു… തമിഴ് അണ്ണൻ ഡ്രൈവറായ റോളർ വണ്ടിയ്ക്ക് പിന്നിൽ നിന്ന് നടന്ന് കൊണ്ട് ഒരു ബക്കറ്റിൽ നിറയെ വെള്ളം കയ്യിൽ തൂക്കി ഒരു കയ്യ് കൊണ്ട് ബക്കറ്റിൽ നിന്നും കപ്പിൽ വെള്ളം എടുത്ത് ഇരുമ്പ് റോളറിൽ ഒഴിക്കലാണ്.വെള്ളം കഴിഞ്ഞാൽ വീണ്ടും ബക്കറ്റുമായി ഓട്ടം.. 🙃🙃…അറിഞ്ഞോ അറിയാതെയോ എത്ര എത്ര ആ തിളച്ച് പൊന്തിയ ടാർ റോളറിൽ നിന്നും തെന്നിമാറി എന്റെ ശരീരത്തിലെവിടെയെങ്കിൽ നുകർന്ന് കാണും.. രാവിലെ തുടങ്ങിയാൽ പിന്നെ വൈകുന്നേരം ആവും…. റോളർ വണ്ടിയിൽ ഘടിപ്പിച്ച FM റേഡിയോയിൽ നിന്നും മധുരമാർന്ന തമിഴ് പാട്ടുകൾ കേട്ട് കൊണ്ട് എത്ര എത്ര ദിവസങ്ങൾ………….ആ സമയങ്ങളിൽ എല്ലാം സ്നേഹസമ്പന്നരായ കൂട്ടുക്കാരും സൂപ്പർവൈസർമാരും മുതലാളിമാരും തന്ന സപ്പോർട്ട് 🙃🙃…….. എത്ര എത്ര റോഡുകളിൽ എന്റെ വിയർപ്പിന്റെ ഗന്ധം ഉണ്ടാവും… പറഞ്ഞ് വന്നത് ഞാൻ പണി എടുത്ത രാമനാട്ടുക്കര എന്ന സ്ഥലം ഉൾപ്പെടുന്ന സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷമായി സർക്കിൾ ഇൻസ്പെക്ടർ ആണ് എന്ന് 😄 പണിയെടുത്ത സ്ഥലത്ത് വണ്ടി നിർത്തി ഒരു ഫോട്ടോ എടുക്കുമ്പോൾ ഒരു പ്രത്യേക ആനന്ദം തന്നെയാണ്.
( ഒന്നും ഇല്ലായ്മകളിൽ നിന്നും ഒരുപാട് പേർ കഷ്ട്ടതകൾ അനുഭവിച്ച് വന്ന് ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്… ജീവിതത്തിൽ നിന്നും ഒളിച്ചോടൽ ഒന്നിനും പരിഹാരമല്ല 😄)
Facebook post of Krishnan K Kalidas (Inspector SHO, Feroke, Kozhikode City)
CAREER
റെയില്‍വേ ആശുപത്രിയില്‍ 62 ഒഴിവുകൾ .

ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം !!
ഇന്റഗ്രൽ കോച്ച് ഫാക്ടറി വിവിധ തസ്തികകളിലായി 62 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 10 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ, ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക…
✒️ സ്ഥാപനം – ഇന്റഗ്രൽ കോച്ച് ഫാക്ടറി
✒️ ജോലി തരം – കേന്ദ്രസർക്കാർ
✒️ ജോലിസ്ഥലം – ചെന്നൈ
✒️ നിയമന രീതി – താൽക്കാലിക നിയമനം
✒️ ആകെ ഒഴിവ് – 62
✒️ അവസാന തീയതി – 17/05/2020
ഒഴിവുകളുടെ വിവരങ്ങൾ
ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ – 12
ഫിസിഷ്യന്‍ (ജനറല്‍ മെഡിസിന്) – 2
നഴ്സിങ് സൂപ്രണ്ട് – 24
ഹൗസ് കീപ്പിങ് അസിസ്റ്റന്റ് (സഫായ്വാല) – 24
ശമ്പള വിവരങ്ങൾ
ഓരോ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
- കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ- 75000 -95000
- നഴ്സിംഗ് സൂപ്രണ്ട് -44900/-
- ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് 18000 /-
പ്രായപരിധി \
- കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ: 53 വയസ്സ് കവിയാൻ പാടില്ല
- നഴ്സിംഗ് സൂപ്രണ്ട് :20 – 40 വയസ്സ്
- ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്:18 – 33 വയസ്സ്
വിദ്യാഭ്യാസ യോഗ്യത
- കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ :MBBS, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. Physician: ജനറൽ മെഡിസിനിൽ MD.2 വർഷത്തെ പരിചയം അഭികാമ്യം
- നഴ്സിംഗ് സൂപ്രണ്ട്: ഇന്ത്യൻ നഴ്സിങ് കൗൺസിൽ /Bsc(നഴ്സിംഗ്) അംഗീകരിച്ച സ്കൂൾ ഓഫ് നേഴ്സിങ്ങിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിങ്, മിഡ്വൈഫറിയിൽ 3 വർഷത്തെ കോഴ്സ് പാസായ നഴ്സും മിഡ്വൈഫുമായി രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്
- ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് :പത്താംക്ലാസ് വിജയം
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഫോണ്‍വഴിയുള്ള ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. https://icf.indianrailways.gov.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി – മേയ് 17. യോഗ്യത ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
Important Links:
Advt Details:- Click here
Apply online:- Click here
CAREER
നാഷണൽ ഹെൽത്ത് മിഷനിൽ ആംബുലൻസ് ഡ്രൈവർ ആകാം.

നാഷണൽ ഹെൽത്ത് മിഷൻ ആലപ്പുഴ ഓഫീസ്, ഡ്രൈവര്‍ (പുരുഷന്മാർ മാത്രം) തസ്തികയി ലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം) ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 മെയ് നാലുവരെ ഈമെയിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ആരോഗ്യകേരളം ഡ്രൈവർ റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
⚫️ സ്ഥാപനം – ആരോഗ്യ കേരളം
⚫️ സ്ഥലം – ആലപ്പുഴ
⚫️ അപേക്ഷ സമർപ്പിക്കേണ്ടത് – ഇമെയിൽ വഴി
⚫️ യോഗ്യത – ഏഴാം ക്ലാസ് വിജയം
⚫️ അവസാന തീയതി – 2020 മെയ് 4
യോഗ്യത വിവരങ്ങൾ
✏️ 2020 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്
✏️ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
✏️ ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിന് ശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം dpmaply@gmail.com എന്ന ഇ -മെയിലിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്. മെയ് നാലിന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
04.05.2020 വൈകീട്ട് 6.00 മണി വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീക രിക്കുകയുള്ളു. പൂർണ്ണമായ വിവരങ്ങൾ അപ്ലോഡ് ചെയ്യാത്ത അപേ ക്ഷകൾ നിരസിക്കുന്നതാണ്.
Important Links
Official Notification: Click Here
-
CAREER10 months ago
റെയില്‍വേ ആശുപത്രിയില്‍ 62 ഒഴിവുകൾ .
-
HOME10 months ago
ടൈലുകളുടെ കാലം കഴിഞ്ഞു ഇനി 3D ഫ്ളോറിങ്.
-
NEWS9 months ago
വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയ്ക്ക് ലാപ്ടോപ്പ് പദ്ധതിയുമായി KSFE.
-
CAREER11 months ago
സിപെറ്റിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
-
CAREER11 months ago
തിരുവനന്തപുരം ആസ്ഥാനമായ എച്ച്.എൽ.എല്ലിൽ നിരവധി ഒഴിവുകൾ
-
CAREER10 months ago
നാഷണൽ ഹെൽത്ത് മിഷനിൽ ആംബുലൻസ് ഡ്രൈവർ ആകാം.
-
CAREER9 months ago
ടാറിങ് പണിക്ക് വന്ന റോഡിൽ ഇപ്പോൾ ഇൻസ്പെക്ടറായി കറങ്ങുന്നു !!
-
CAREER11 months ago
ഭൂഗര്‍ഭ ജല ബോര്‍ഡിൽ ഒഴിവ്,