Connect with us

NEWS

വിദ്യാര്‍ത്ഥികള്‍ക്ക് 15,​000 രൂപയ്ക്ക് ലാപ്‌ടോപ്പ് പദ്ധതിയുമായി KSFE.

ടിവി ഇല്ലാത്ത കുട്ടികൾക്ക് പഠിക്കാൻ അയൽപക്ക കേന്ദ്രങ്ങളിൽ കെഎസ്എഫ്ഇ വക ടിവി; കുടുംബശ്രീ വഴി ലാപ്‌ടോപ്പ്.

Published

on

കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും കൈകോർത്ത് കൊണ്ട് വിദ്യാർഥികളുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. ഡോ. തോമസ് ഐസക് പറഞ്ഞതനുസരിച്ച് മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ കുട്ടികളിലേക്ക് എത്തും. കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അയൽക്കൂട്ടപഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്. ഇത് കൂടാതെ മാതാപിതാക്കൾക്ക് ചിട്ടിയിൽ ചേർന്ന് കൊണ്ട് മക്കൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകാൻ സാധിക്കും.

പദ്ധതി ഇങ്ങനെ: 
പദ്ധതിക്കായി കെ.എസ്.എഫ്.ഇ 15000,​ 25000 രൂപയുടെ രണ്ട് മൈക്രോചിട്ടികള്‍ തുടങ്ങും. ഇതില്‍ ഏതെങ്കിലുമൊന്നില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ചേരാം. ​ആദ്യ ഗഡു അടയ്ക്കുമ്പോള്‍ ലാപ്‌ടോപ്പ് നല്‍കും. യഥാക്രമം 24,​ 36 തവണകളായിരിക്കും തിരിച്ചടവ്. ആറാഴ്ചയ്ക്കുള്ളില്‍ ലാപ്പ്ടോപ്പ് നല്‍കാമെന്ന് ധനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊക്കോണിക്‌സ് അറിയിച്ചു.

ടി.വിക്ക് 75% സബ്സിഡി:
ടി.വി ആവശ്യമുള്ളവര്‍ക്ക് കെ.എസ്.എഫ്.ഇ 75 ശതമാനം സബ്‌സിഡി നല്‍കും. 25 ശതമാനം ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടോ സ്‌പോണ്‍സര്‍മാര്‍ വഴിയോ കണ്ടെത്തും. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകള്‍, 7000 പ്രൊജക്ടറുകള്‍, 4545 ടി.വികള്‍ എന്നിവയും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തുക

സൗജന്യമായി TV : കൂടാതെ ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസിൽ പെങ്കെടുക്കാൻ ടിവി ഇല്ലാത്ത കുട്ടികൾക്ക് കെഎസ്എഫ്ഇ സൗജന്യമായി ടി വി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ സൗകര്യം ഒരാഴ്ച്ചക്കുള്ളിൽ എല്ലാ വിദ്യാർത്ഥികൾക്കും നൽകുമെന്നും ധനമന്ത്രി പറഞ്ഞു. വേണ്ടിവരുന്ന ഏകദേശ 30000 ടിവി കെഎസ്എഫ്ഇ സംഭാവനയായി നല്കുമെന്നും ഐസക്ക് പറഞ്ഞു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Facebook

Advertisement

Trending