Connect with us

CAREER

സിപെറ്റിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27.

Published

on

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 78 ഒഴിവുകൾ.കൊച്ചി, ചെന്നൈ, ജയ്പൂര്‍, ഭുവന്വേഷര്‍, അഹമ്മദാബാദ്, ലഖ്നൗ, റായ്പൂര്‍ എന്നിവടങ്ങളിലാണ് ഒഴിവുകളുള്ളത്. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27.

ഒഴിവുകളും മറ്റ് വിവരങ്ങളും

  1. അസിസ്റ്റൻ്റ് പ്രൊഫസര്‍ – 61

മൂന്നു ഗ്രേഡുകളിലായാണ് ഒഴിവുകൾ. പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, മാനുഫാക്ചറിങ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, മാനേജ്മെൻ്റ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.

ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 65 വയസ്സാണ് പ്രായപരിധി.

  1. പ്ലേസ്മെൻ്റ് ആൻഡ് കസ്റ്റമര്‍ റിലേഷൻ ഓഫീസര്‍ – 3

ബിഇ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ എംബിഎയാണ് യോഗ്യത. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

  1. അസിസ്റ്റൻ്റ് പ്ലേസ്മെൻ്റ് ഓഫീസര്‍ – 3

ബിഇ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ എംബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിയവും നിര്‍ബന്ധം. 35 വയസ്സാണ് പ്രായപരിധി.

  1. ലബോറട്ടറി ഇൻസ്ട്രക്ടര്‍ – 9

കെമിസ്ട്രി, ഫിസിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വര്‍ക്ക് ഷോപ്പ് പ്രാക്ടീസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിലാണ് യോഗ്യത. 35 വയസ്സാണ് പ്രായപരിധി.

  1. ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടര്‍ – 2

കൊച്ചിയിലാണ് ഒരു ഒഴിവുള്ളത്. ബിപിഎഡും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസ്സാണ് പ്രായപരിധി.

അപേക്ഷ

അപേക്ഷ ഓൺലൈനായി അയക്കേണ്ടത്. അപേക്ഷ പൂരിപ്പിച്ച ശേഷം സ്പീഡ് പോസ്റ്റിലും അയക്കണം. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27.

വിലാസം

ദ പ്രിൻസിപ്പൽ ഡയറക്ടര്‍
സിഐപിഇടി ഓഫീസ്
ടിവികെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
ചെന്നൈ
തമിഴ്നാട്
600032

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

CAREER

ടാറിങ് പണിക്ക് വന്ന റോഡിൽ ഇപ്പോൾ ഇൻസ്പെക്ടറായി കറങ്ങുന്നു !!

ജീവിത അനുഭവം പങ്കുവച്ച ഫറോക്ക് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കൃഷ്ണൻ

Published

on

By

ജീവിത അനുഭവം പങ്കുവച്ച ഫറോക്ക് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കൃഷ്ണൻ

പതിനാല് – പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കൂട്ടുക്കാരോടൊപ്പം ഒരു ബാഗിൽ ആവശ്യ സാധനങ്ങളുമായി ഇവിടേക്ക് വന്നിട്ടുണ്ട്.. കോളേജ് പഠനത്തിനിടയിൽ ക്ലാസ്സ്‌ കട്ടടിച്ചുള്ള Tour 🙃.. …. Tour കഴിഞ്ഞ് ക്ലാസ്സിൽ വന്നാൽ ഒറ്റ കാച്ചലാണ് സുഖമില്ലായിരുന്നു എന്ന് 🙃….സുന്ദരമായ ടൂർ വെളുപ്പെടുത്തിയാൽ 🙃🙃 അല്ലേലും complex കൂടുതലാണല്ലോ അന്നൊക്കെ… പതിനച്ചോളം കൂട്ടുക്കാർ ഒറ്റ മുറിയിൽ അങ്ങ് സുഖമായി കിടന്നുറങ്ങും പുലർച്ചെ എണീറ്റു ബാത്ത് റൂമിൽ ക്യൂ ആയിരിക്കും പ്രഭാത കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ തലയിൽ ഒരു തോർത്ത്‌ മുണ്ട് ചുറ്റി കെട്ടി അടുത്തുള്ള കടയിൽ ഭക്ഷണം കഴിച്ച് പറ്റിൽ എഴുതാൻ പറഞ്ഞ് ഒരു പോക്ക് ഉണ്ടാവും 🙃🙃ലൊക്കേഷൻ എത്തിയാൽ പിന്നെ അങ്ങ് തകർക്കലാണ്… വിയർപ്പിന്റെ ഉപ്പ് രസം ചുണ്ടിൽ തട്ടുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ഓരോരുത്തർക്കും ഓരോ പണികൾ ആയിരിക്കും… ഉന്തുവണ്ടിയിൽ മെറ്റൽ കൊണ്ടുപോകുന്നവർ, ടാർ ചൂടാക്കുന്നവർ.. തിളച്ച ടാർ ബക്കറ്റിൽ ആക്കി കൊണ്ട് പോകുന്നവർ, മറ്റും റോഡ് പണികൾ ചെയ്യുന്നവർ അങ്ങനെ നീളും 😉😉….റോഡ് ടാറിങ് പണി എന്നും പറയാം 🙃 ഓരോരുത്തരും ഓരോ പണികളിൽ അഗ്രഗണ്യന്മാർ ആയതിനാലും ഞാൻ ഇത്തരം പണികളിൽ ശിശു ആയതിനാലും എനിക്ക് എന്റെ മൊതലാളി തന്ന പണി എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു… തമിഴ് അണ്ണൻ ഡ്രൈവറായ റോളർ വണ്ടിയ്ക്ക് പിന്നിൽ നിന്ന് നടന്ന് കൊണ്ട് ഒരു ബക്കറ്റിൽ നിറയെ വെള്ളം കയ്യിൽ തൂക്കി ഒരു കയ്യ് കൊണ്ട് ബക്കറ്റിൽ നിന്നും കപ്പിൽ വെള്ളം എടുത്ത് ഇരുമ്പ് റോളറിൽ ഒഴിക്കലാണ്.വെള്ളം കഴിഞ്ഞാൽ വീണ്ടും ബക്കറ്റുമായി ഓട്ടം.. 🙃🙃…അറിഞ്ഞോ അറിയാതെയോ എത്ര എത്ര ആ തിളച്ച് പൊന്തിയ ടാർ റോളറിൽ നിന്നും തെന്നിമാറി എന്റെ ശരീരത്തിലെവിടെയെങ്കിൽ നുകർന്ന് കാണും.. രാവിലെ തുടങ്ങിയാൽ പിന്നെ വൈകുന്നേരം ആവും…. റോളർ വണ്ടിയിൽ ഘടിപ്പിച്ച FM റേഡിയോയിൽ നിന്നും മധുരമാർന്ന തമിഴ് പാട്ടുകൾ കേട്ട് കൊണ്ട് എത്ര എത്ര ദിവസങ്ങൾ………….ആ സമയങ്ങളിൽ എല്ലാം സ്നേഹസമ്പന്നരായ കൂട്ടുക്കാരും സൂപ്പർവൈസർമാരും മുതലാളിമാരും തന്ന സപ്പോർട്ട് 🙃🙃…….. എത്ര എത്ര റോഡുകളിൽ എന്റെ വിയർപ്പിന്റെ ഗന്ധം ഉണ്ടാവും… പറഞ്ഞ് വന്നത് ഞാൻ പണി എടുത്ത രാമനാട്ടുക്കര എന്ന സ്ഥലം ഉൾപ്പെടുന്ന സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷമായി സർക്കിൾ ഇൻസ്‌പെക്ടർ ആണ് എന്ന് 😄 പണിയെടുത്ത സ്ഥലത്ത് വണ്ടി നിർത്തി ഒരു ഫോട്ടോ എടുക്കുമ്പോൾ ഒരു പ്രത്യേക ആനന്ദം തന്നെയാണ്.
( ഒന്നും ഇല്ലായ്മകളിൽ നിന്നും ഒരുപാട് പേർ കഷ്ട്ടതകൾ അനുഭവിച്ച് വന്ന് ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്… ജീവിതത്തിൽ നിന്നും ഒളിച്ചോടൽ ഒന്നിനും പരിഹാരമല്ല 😄)

Facebook post of Krishnan K Kalidas (Inspector SHO, Feroke, Kozhikode City)

Continue Reading

CAREER

കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രം(NIMR)ൽ വിവിധ തസ്തികകളിൽ അവസരം.

Published

on

By

കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രം(NIMR) വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.‘C’ (Medical Microbiology), Scientist – ‘B’ (Non Medical), Project Officer/ Section Officer, Project Technical Assistant, IT Manager/ Web Manager, Senior Project Assistant/ UDC, Multi Tasking Staff തുടങ്ങിയ തസ്തികകള്‍ മൊത്തം 24 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്.2020 മെയ് 18 വരെ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, ‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

  • സ്ഥാപനം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച്
  • ജോലി തരം കേന്ദ്രസർക്കാർ
  • അപേക്ഷ സമർപ്പിക്കേണ്ട വിധം:ഓൺലൈൻ
  • ആകെ ഒഴിവുകൾ: 24
  • നിയമനം: താൽക്കാലികം
  • ജോലിസ്ഥലം :ഡൽഹി
  • അവസാന തീയതി: 18/05/2020

ഒഴിവുകളുടെ വിവരങ്ങൾ

  • Scientist – ‘C’- 03
  • Scientist – ‘B’- 03
  • Project Officer/ Section Officer -04
  • Project Technical Assistant- 04
  • IT Manager/ Web Manager- 02
  • Senior Project Assistant/ UDC -04
  • Multi-Tasking Staff -04

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ


1.Scientist – ‘C’ (Medical-Microbiology)
MBBSന് ശേഷം മൈക്രോ ബയോളജിയിൽ ബിരുദാനന്തരബിരുദം
(MD/MS/DNB)

2.Scientist – ‘B’ (Non Medical)
ഏതെങ്കിലും ലബോറട്ടറിയിൽ രണ്ടു വർഷത്തെ പരിചയമുള്ള ലൈഫ് സയൻസ് അല്ലെങ്കിൽ ബയോടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. പ്രസക്തമായ വിഷയത്തിൽ മീഡിയ ലൈഫ് സയൻസ്/ ബയോടെക്നോളജിയിലെ സെക്കൻഡ് ക്ലാസ് ബിരുദാനന്തരബിരുദം.

3.Project Officer/Section Officer
അഡ്മിനിസ്ട്രേഷൻ /ഫിനാൻസ്, അക്കൗണ്ട്സ് വർക്ക്, എൻജിനീയറിങ് അല്ലെങ്കിൽ ഏതെങ്കിലും ടെക്നിക്കൽ ജോലിയുടെ ഒരു വർഷത്തെ പരിചയമുള്ള വിഷയത്തിൽ ബിരുദം

4.Project Technical Assistant
ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള സയൻസ്/ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം.

5.IT Manager/Web Manager
എഞ്ചിനീയറിംഗ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം.

6.Senior Project Assistant/ UDC
അഡ്മിനിസ്ട്രേറ്റീവ് ജോലിയുടെ രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ജോലിയുടെ ഒരു വർഷത്തെ പരിചയമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം.

7.Multi Tasking Staff
ഹൈസ്കൂൾ വിജയം അല്ലെങ്കിൽ അതിനോട് തത്തുല്യമായത്.

പ്രായപരിധി

  • Age Limit Scientist – ‘C’ (Medical Microbiology)-40 years
  • Scientist – ‘B’ (Non-Medical)-35 years
  • Project Officer/ Section Officer-30 years
  • Project Technical Assistant-30 years
  • IT Manager/ Web Manager-30 years
  • Senior Project Assistant/ UDC-28 years
  • Multi-Tasking Staff-25 years

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2020 മെയ് 18 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താഴെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയിൽ ഐഡിയിലേക്ക് അയക്കുക recruitment.nimr.icmr@gmail.com ,അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 18.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക.

Important Links:

Official Notification: Click Here
Apply Now: Click Here

Continue Reading

CAREER

റെയില്‍വേ ആശുപത്രിയില്‍ 62 ഒഴിവുകൾ .

Published

on

By

ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം !!

ഇന്റഗ്രൽ കോച്ച് ഫാക്ടറി വിവിധ തസ്തികകളിലായി 62 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 10 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ, ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക…

✒️ സ്ഥാപനം – ഇന്റഗ്രൽ കോച്ച് ഫാക്ടറി
✒️ ജോലി തരം – കേന്ദ്രസർക്കാർ
✒️ ജോലിസ്ഥലം – ചെന്നൈ
✒️ നിയമന രീതി – താൽക്കാലിക നിയമനം
✒️ ആകെ ഒഴിവ് – 62
✒️ അവസാന തീയതി – 17/05/2020

ഒഴിവുകളുടെ വിവരങ്ങൾ

ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ – 12

ഫിസിഷ്യന്‍ (ജനറല്‍ മെഡിസിന്‍) – 2

നഴ്‌സിങ് സൂപ്രണ്ട് – 24

ഹൗസ് കീപ്പിങ് അസിസ്റ്റന്റ് (സഫായ്‌വാല) – 24

ശമ്പള വിവരങ്ങൾ 

ഓരോ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 

  • കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ- 75000 -95000
  • നഴ്സിംഗ് സൂപ്രണ്ട് -44900/-
  • ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് 18000 /-

പ്രായപരിധി \

  • കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ: 53 വയസ്സ് കവിയാൻ പാടില്ല
  • നഴ്സിംഗ് സൂപ്രണ്ട് :20 – 40 വയസ്സ്
  • ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്:18 – 33 വയസ്സ്

വിദ്യാഭ്യാസ യോഗ്യത

  • കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ :MBBS, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. Physician: ജനറൽ മെഡിസിനിൽ MD.2 വർഷത്തെ പരിചയം അഭികാമ്യം
  • നഴ്സിംഗ് സൂപ്രണ്ട്: ഇന്ത്യൻ നഴ്സിങ് കൗൺസിൽ /Bsc(നഴ്സിംഗ്) അംഗീകരിച്ച സ്കൂൾ ഓഫ് നേഴ്സിങ്ങിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിങ്, മിഡ്‌വൈഫറിയിൽ 3 വർഷത്തെ കോഴ്സ് പാസായ നഴ്സും മിഡ്വൈഫുമായി രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്
  • ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് :പത്താംക്ലാസ് വിജയം

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഫോണ്‍വഴിയുള്ള ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. https://icf.indianrailways.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി – മേയ് 17. യോഗ്യത ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

Important Links:

Advt Details:- Click here
Apply online:- Click here

Continue Reading
Advertisement

Facebook

Advertisement

Trending